കൂത്തുപറമ്പ്: നിർമലഗിരി കോളേജിൽ പുതുതായി അനുവദിച്ച എം.എസ്‌സി. സുവോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 28 മുതൽ ഓൺലൈനായോ ഓഫ്‌ലൈനായോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയ്ക്കുള്ള ലിങ്ക് കോളേജ് വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയോടൊപ്പം ബിരുദത്തിന്റെ മാർക്ക് ലിസ്റ്റ് കോപ്പിയും രജിസ്ട്രേഷൻ ഫീസായി (ജനറൽ - 420 രൂപ, എസ്.സി., എസ്.ടി. - 100 രൂപ) സർവകലാശാലയിൽ അടച്ച രസീതും സമർപ്പിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല്. ഓഫ്‌ലൈൻ അപേക്ഷാഫോം കോളേജ് ഓഫീസിൽ ലഭിക്കും.