2021-22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന് സ്കൗട്സ്, ഗൈഡ്‌സ്, റോവർ, റേഞ്ചർ എന്നിവയിൽ ഹയർ സെക്കൻഡറി തലത്തിൽ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ്, നന്മമുദ്ര സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചവർക്ക് 15 മാർക്ക് ഗ്രേസ് മാർക്കായി അനുവദിക്കും.

വിദ്യാർഥികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് വെയിറ്റേജ് രേഖപ്പെടുത്താം. നേരത്തെ അപേക്ഷിച്ച വിദ്യാർഥികൾക്ക് എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് ഓഗസ്ത് 31നുള്ളിൽ വെയിറ്റേജ് രേഖപ്പെടുത്തണം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് വയ്‌ക്കണം. ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 31-ആണ്.

അപേക്ഷ ക്ഷണിച്ചു

അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റൽ കോളേജുകളിൽ 2021-22 വർഷം അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2021 സെപ്തംബർ 17 വരെ അതത്‌ കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സർക്കുലർ വെബ് സൈറ്റിൽ (www.kannuruniversity.ac.in) ഉണ്ട്.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (ഏപ്രിൽ 2020) പരീക്ഷയുടെ പുനർമൂല്യനിർണയഫലം വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (സപ്ലിമെന്ററി), നവംബർ 2020, ഒൻപതാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (കോവിഡ് സ്പെഷ്യൽ), നവംബർ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ ഉണ്ട്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും സെപ്തംബർ ഒമ്പതിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

സെപ്തംബർ ഒന്നിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.സി.എ. (2014 അഡ്മിഷൻ മുതൽ-റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്‌മെന്റ്), മേയ് 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ഉണ്ട്.

പ്രായോഗിക പരീക്ഷകൾ

ഓഗസ്ത് 24 മുതൽ ഐ.ടി. ഡിപ്പാർട്ട്മെന്റ് മാങ്ങാട്ടുപറമ്പ കേന്ദ്രത്തിൽ നടത്താൻ തീരുമാനിച്ച് പിന്നീട് മാറ്റിവച്ച മൂന്നാംവർഷ വിദൂര വിദ്യാഭ്യാസ ബി.കോം./ബി.ബി. എ. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2021, കോവിഡ് സ്പെഷ്യൽ അവസാന വർഷ ബി.കോം./ ബി.ബി.എ. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2020 പ്രായോഗിക പരീക്ഷകൾ ഓഗസ്ത് 31, സെപ്തംബർ ഒന്ന് തീയതികളിൽ നടക്കും.

കൃഷ്ണ മേനോൻ സ്മാരക ഗവ. വിമൻസ് കോളേജ് പള്ളിക്കുന്ന്, UGC- HRDC കണ്ണൂർ സർവകലാശാല താവക്കര കാമ്പസ് എന്നീ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷാർഥികൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സാനിറ്റൈസർ, കയ്യുറകൾ എന്നിവ ഉപയോഗിക്കണം. സമയക്രമം വെബ്‌സൈറ്റിൽ ഉണ്ട്.