പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന വെബ്സൈറ്റിൽ ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും നൽകി വിവരങ്ങൾ പരിശോധിക്കാം. ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റംവരുത്താനും അപേക്ഷകളിൽ തിരുത്തലുകൾ നടത്താനും സെപ്റ്റംബർ രണ്ടിന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റു സംശയനിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്ഡഡ് പോളിടെക്‌നിക് കോളേജിലെ ഹെൽപ്പ്‌ ഡെസ്‌ക്കുമായി ബന്ധപ്പെടണം.

പോളിടെക്‌നിക് പ്രവേശനം

ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഓപ്ഷൻ നൽകാം.

പോളിടെക്‌നിക് ത്രിവത്സര ഡിപ്ളോമ പ്രവേശനത്തിന് അപേക്ഷ നൽകിയവർക്ക് ഐ.എച്ച്.ആർ.ഡി. പോളിടെക്‌നിക് കോളേജുകൾ ഓപ്ഷനിൽ ഉൾപ്പെടുത്താൻ സെപ്റ്റംബർ രണ്ടുവരെ അവസരം നല്കി. വിവരങ്ങൾക്ക് തൊട്ടടുത്ത ഐ.എച്ച്.ആർ.ഡി. പോളിടെക്‌നിക് ഹെൽപ്പ് ഡെസ്‌കുകളുമായി ബന്ധപ്പെടണം.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ)

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോപ്പതി) കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും. താല്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് പുതിയ ഓപ്ഷനുകൾ ഓഗസ്റ്റ് 31 ഉച്ചയ്ക്ക് 12നകം സമർപ്പിക്കണം. അലോട്ട്‌മെന്റ് ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കും.

വിവരങ്ങൾക്ക്: 0471-2560363, 364.