തിരുവനന്തപുരം: 2020-ലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേയ്‌ക്കുള്ള പ്രവേശനത്തിനായി നടന്ന പ്രവേശന പരീക്ഷയുടെ ഫലം, വിവിധ സംവരണത്തിന്‌ അർഹരായവരുടെ താത്‌കാലിക കാറ്റഗറി ലിസ്റ്റ്‌ എന്നിവ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വെബ്‌സൈറ്റിലെ ‘B.Pharm (LE) Candidate Portal’ എന്ന ലിങ്കിലെ ‘Result’ എന്ന മെനു ഐറ്റം ക്ളിക്ക്‌ ചെയ്താൽ വിദ്യാർത്ഥികൾക്ക്‌ അവരവരുടെ പരീക്ഷാ ഫലം കാണാം. അതോടൊപ്പം താത്‌കാലിക കാറ്റഗറി ലിസ്റ്റും മേൽ വെബ്‌സൈറ്റിൽ പരിശോധിക്കാം.

ഫാത്തിമ സഫ ഇ.കെ. (റോൾ നം. 800188) പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക്‌ കരസ്ഥമാക്കി.

വിവിധ കാരണങ്ങളാൽ പരീക്ഷാഫലം തടഞ്ഞുവയ്‌ക്കപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക്‌ മതിയായ രേഖകൾ അപ്‌ലോഡ്‌ ചെയ്യുന്നതിന്‌ www.cee.kerala.gov.in വെബ്‌സൈറ്റിൽ സൗകര്യമുണ്ട്‌. ഹെൽപ്‌ ലൈൻ നമ്പർ: 0471 2525300.