തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകൾ, സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിൽ 2020-21 അധ്യയനവർഷത്തേക്ക് പ്രവേശനപ്പരീക്ഷ വഴിയുള്ള ബിരുദ-പി.ജി. കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

മേയ് 10-നു മുമ്പ് അപേക്ഷ സമർപ്പിക്കണം. ജനറൽ വിഭാഗത്തിന് 370 രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 160 രൂപയുമാണ് അപേക്ഷാഫീസ്. ഈ ഫീസ് നിരക്കിൽ രണ്ടു കോഴ്സുകൾക്കുവരെ അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് പരമാവധി മൂന്ന് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഒരു അധിക പ്രോഗ്രാമിന് 55 രൂപ അധികഫീസ് നൽകണം. സർവകലാശാലാ നാനോ സയൻസ് പഠനവിഭാഗം നടത്തുന്ന എം.ടെക്. നാനോ സയൻസ് ആൻഡ് ടെക്നോളജി കോഴ്സിന് ജനറൽ വിഭാഗത്തിന് 555 രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 280 രൂപയുമാണ് അപേക്ഷാഫീസ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407016, 2407017.