തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന ബി.എച്ച്.എം.സി.ടി. നാലാം സെമസ്റ്റർ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. 27-ന് നടക്കാനിരുന്ന തിയറി പരീക്ഷകൾ ഒക്ടോബർ 6-ന് നടക്കും. ഒക്ടോബർ 6-ന് നടത്താൻ തീരുമാനിച്ചിരുന്ന ലാബ് പരീക്ഷകൾ ഒക്ടോബർ 21-ന് നടക്കും. പരീക്ഷാ സമയത്തിൽ മാറ്റമില്ല.