പയ്യന്നൂർ: രണ്ടാംവർഷ പ്രവേശനത്തിന് ലാറ്ററൽ എൻട്രി പദ്ധതി പ്രകാരം അപേക്ഷിച്ചവർക്ക് പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക് കോളേജിൽ 28-ന് പ്രവേശനം നൽകും. രാവിലെ 9.30 - 11.00 സമയത്ത് ഹാജരായി രജിസ്റ്റർ ചെയ്യണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും കൗൺസലിങ്ങിൽ പങ്കെടുക്കാം.

ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബ്രാഞ്ചുകളിലാണ് പ്രവേശനം. എസ്.എസ്.എൽ.സി., കെ.ജി.സി.ഇ./ഐ.ടി.ഐ., പ്ലസ് ടു/വി.എച്ച്.എസ്.സി., ജാതി, വരുമാനം/നോൺ ക്രീമിലെയർ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് (അർഹതപ്പെട്ടവർ) എന്നിവ അടക്കമുള്ള എല്ലാ അസ്സൽ രേഖകളും ഹാജരാക്കണം. ഈ വർഷം ഒന്നാംവർഷ ക്ലാസിൽ പ്രവേശനം നേടിയവർക്കും ലാറ്ററൽ എൻട്രി സ്കീമിലേക്ക്‌ മാറാം. www.polyadmission.org/let. ഫോൺ: 9496846109, 9447953128.