തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് വിഭാഗത്തിൽ ഓവർസിയർ(സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർ അസൽ യോഗ്യതാരേഖകളുടെ പകർപ്പുകൾ നവംബർ 5-ന് മുമ്പായി രജിസ്ട്രാർ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ-673635 എന്ന വിലാസത്തിൽ സമർപ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും നിർദേശങ്ങളും വെബ്സൈറ്റിൽ (www.uoc.ac.in).