തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി മുഖ്യ അലോട്ട്‌മെന്റിൽ പ്രവേശനം കിട്ടാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുന്നു. വ്യാഴാഴ്ച വരെ അപേക്ഷിക്കാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്കും അപേക്ഷയിലെ തെറ്റായ വിവരങ്ങൾ കാരണം പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: admission.dge.kerala.gov.in