തൊടുപുഴ: കോ-ഓപ്പറേറ്റീവ്‌ സ്‌കൂൾ ഓഫ്‌ ലോയിൽ പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിലേക്ക്‌ സ്‌പോട്ട്‌ അഡ്‌മിഷൻ 28-ാം തീയതി നടത്തും. സംസ്ഥാന എൻട്രൻസ്‌ കമ്മിഷണറുടെ റാങ്ക്‌ ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കാണ്‌ അർഹത. ടി.സി, ഒറിജിനൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്‌ എന്നിവ സഹിതം 28- ന്‌ 12 മണിക്ക്‌ മുമ്പായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. അഡ്‌മിഷൻ ലഭിക്കുന്നവർ അന്നുതന്നെ ഫീസടയ്‌ക്കണം. ഫോൺ: 9446386407.