തിരുവനന്തപുരം: നഴ്‌സിങ്‌, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി നവംബർ 30നകം ഫീസ് ഒടുക്കണം.

ഓൺലൈനായും ഫീസ് ഒടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ പട്ടികയിൽനിന്നും നീക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. തുടർന്നുള്ള അലോട്ട്‌മെന്റുകളിലും പരിഗണിക്കില്ല. ഫീസ് അടച്ചവർ കോളേജുകളിൽ പ്രവേശനം നേടേണ്ടതില്ല. രണ്ടാം അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം നവംബർ 30 മുതൽ ഡിസംബർ രണ്ടിന് വൈകീട്ട് അഞ്ചുവരെ. വിവരങ്ങൾക്ക്: 0471-2560363, 64.