തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ സർവകലാശാലാപരീക്ഷകൾ ജൂൺ 15-ന് ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ സർവകലാശാലകളിലെ വി.സി.മാരുടെ യോഗം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വിളിച്ചിരുന്നു. ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യമെന്നാണ് പൊതുവേയുള്ള അഭിപ്രായം.