ചങ്ങനാശ്ശേരി: എസ്‌.ബി. ഓട്ടോണമസ്‌ കോളേജിൽ എം.ഫിൽ-ഫിസിക്സ്‌, കൊമേഴ്‌സ്‌, എൻവയൺമെന്റൽ സയൻസ്‌ എന്നീ പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. എം.എസ്‌സി. കെമിസ്‌ട്രി, സുവോളജി, ബോട്ടണി, ബയോടെക്‌നോളജി, എൻവയൺമെന്റൽ സയൻസ്‌ വിജയിച്ചവർക്ക്‌ എം.ഫിൽ, എൻവയൺമെന്റൽ സയൻസ്‌ കോഴ്സിന്‌ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 30 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്‌ www.sbcollege.ac.in, ഫോൺ: 9961231314, 9745080901, 9656298630.