തിരുവനന്തപുരം: കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിങ് കോളേജുകളിലേക്ക് 2020 വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകൾക്ക് അപേക്ഷിച്ച ഓപ്‌ഷനുകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ നിർദ്ദിഷ്ട ഫീസ് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെ ചെല്ലാൻ മുഖേനയോ 30 നകം ഒടുക്കി അതത് കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471 2560363, 364.