തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 28-ന് ആരംഭിക്കാനിരുന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ കമ്മിഷണർ അറിയിച്ചു.

തുല്യതാ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: മേയ് മൂന്ന് മുതൽ എട്ടുവരെ നടത്താൻ തീരുമാനിച്ച ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.