തിരുവനന്തപുരം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. വിജയിച്ചശേഷം സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിൽ ഉപരിപഠനം നടത്തുന്നവർക്ക് അപേക്ഷിക്കാം.

കുട്ടികളുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട ഫോമിൽ 30- നകമോ അല്ലെങ്കിൽ പുതിയ കോഴ്‌സിൽ ചേർന്ന 45 ദിവസത്തിനകമോ ബോർഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

അപേക്ഷ, വിദ്യാർഥി ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷയോടൊപ്പം അംഗത്വ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് ഐ.എഫ്.എസ്.ഇ. കോഡ് സഹിതം ഹാജരാകണം.