തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള പാലക്കാട് (0491 2573568), പേരാമ്പ്ര പുതുക്കാട് (0480 2751888), മുട്ടിൽ (04936 205902), ജോൺ മത്തായി സെന്റർ തൃശ്ശൂർ (0487 2384377) എന്നിവിടങ്ങളിലെ സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജികളിലെ (സി.സി.എസ്.ഐ.ടി.) ബി.എസ്‌സി. ഐ.ടി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 30 വരെ സ്വീകരിക്കും.