തേഞ്ഞിപ്പലം: സർവകലാശാലാ പഠനവകുപ്പുകളിലെയും സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലെയും ഒഴിവുള്ള എം.ബി.എ. സീറ്റുകളിലേക്ക് റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 28-ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി പ്രവേശനം നേടാം. നേരത്തേ ഓപ്ഷൻ നൽകാത്ത ഇടങ്ങളിലും ഒഴിവനുസരിച്ച് പ്രവേശനമുണ്ടാകും. ഒഴിവുകളുടെ എണ്ണം, കാറ്റഗറി, കോളേജ് വിവരങ്ങൾ വെബ്സൈറ്റിൽ (admission.uoc.ac.in).