തിരുവനന്തപുരം: 2021-22 അധ്യയനവർഷത്തെ കീം പ്രവേശന പരീക്ഷക്ക്‌ അപേക്ഷിക്കുന്നവരിൽ സംവരണ ആനുകൂല്യം, ഫീസ്‌ ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന്‌ ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. ഇതിനായി സർട്ടിഫിക്കറ്റുകൾ അപേക്ഷകർ മുൻകൂട്ടി വാങ്ങി വയ്‌ക്കണമെന്ന്‌ പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. സർട്ടിഫിക്കറ്റുകളുടെ മാതൃകയും വിശദമായ വിജ്ഞാപനവും www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.