തിരുവനന്തപുരം: ജനുവരി 24ന് എസ്.സി.ഇ.ആർ.ടി. നടത്തിയ നാഷണൽ ടാലന്റ് സെർച്ച് എക്‌സാമിനേഷൻ (എൻ.ടി.എസ്.ഇ.) സ്റ്റേജ് വൺ പരീക്ഷയുടെ മാർക്ക് ഷീറ്റ് പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആർ.ടി.യുടെ വെബ്‌സൈറ്റിലുള്ള ലിങ്കിൽ കുട്ടികൾക്ക് നേരത്തെ ലഭിച്ചിട്ടുള്ള യൂസർ ഐ.ഡി.യും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാർക്ക് ഷീറ്റ് ലഭിക്കും. വിവരങ്ങൾക്ക്: 0471 2346113, 9633244348, 9744640038, 7012146452. വെബ്‌സൈറ്റ്: www.scert.kerala.gov.in. ഇ- മെയിൽ: ntsescertkerala@gmail.com.