തിരുവനന്തപുരം: സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (എസ്.സി.വി.ടി.)യുടെ പാഠ്യപദ്ധതി അനുസരിച്ച് പുതുതായി ആരംഭിക്കുന്ന അഞ്ച് സർക്കാർ ഐ.ടി.ഐ.കളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പുതിയ ഐ.ടി.ഐ.കൾ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ-ഗവ. ഐ.ടി.ഐ. പോരുവഴി, കൊല്ലം (ഐ.ടി.ഐ. ചന്ദനത്തോപ്പ്, ഐ.ടി.ഐ. തേവലക്കര, പോരുവഴി ഗ്രാമപ്പഞ്ചായത്ത് ഓഫീസ്- 9446592202), ഗവ. ഐ.ടി.ഐ. കുളത്തൂപ്പുഴ, കൊല്ലം.(ആർ.പി.എൽ. എസ്റ്റേറ്റ് ഓഫീസ്, ഐ.ടി.ഐ. ഇളമാട്, 0474-2671715).
ഗവ. ഐ.ടി.ഐ. ഏലപ്പാറ, ഇടുക്കി (ഐ.ടി.ഐ. കട്ടപ്പന, ഏലപ്പാറ ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, 0486-8272216), ഗവ. ഐ.ടി.ഐ. കരുണാപുരം, ഇടുക്കി (ഐ.ടി.ഐ. കട്ടപ്പന, ഏലപ്പാറ ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, 0486-8272216).
ഗവ. ഐ.ടി.ഐ. വാഴക്കാട്, മലപ്പുറം (വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, ഐ.ടി.ഐ. അരീക്കോട്, വാഴക്കാട് ദാറുൽ ഉലും കോംപ്ലക്‌സ്, ഗവ. ഐ.ടി.ഐ. വാഴക്കാട് താല്ക്കാലിക കെട്ടിടം) 0483-2850238, 8547329954.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ച്. പ്രോസ്‌പെക്ടസ്, അപേക്ഷാേഫാറം എന്നിവ https://det.kerala.gov.in ൽ ലഭിക്കും.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാപരിശീലനം
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് സിവിൽ സർവീസ് അക്കാഡമിയിൽ സിവിൽ സർവീസ് പ്രിലിമിനറി പരിശീലനത്തിന്റെ ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത യോഗ്യത ബിരുദം. കേരളത്തിലെ സംഘടിത, അസംഘടിത മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് (മക്കൾ/ഭാര്യ/ഭർത്താവ്/അവിവാഹിതരായ സഹോദരൻ/സഹോദരി) അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോറം, വിവരങ്ങൾ-www.kile.kerala.gov.in .അപേക്ഷ 30-ന് വൈകീട്ട് അഞ്ചിന് മുമ്പ് kilecivilservice@gmail.com എന്ന ഇ-മെയിൽ വഴി അയയ്ക്കണം.