കോട്ടയം: കേരള സർക്കാർ ആഭിമുഖ്യത്തിലുള്ള സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ്‌ അഡ്വാൻസ്‌ഡ്‌ സ്റ്റഡീസ്‌ 2021-22 വർഷത്തെ ബി.എഡ്‌. പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 12 കോളേജുകളിൽ വിവിധ വിഷയങ്ങളിൽ പ്രവേശനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവേശനം എന്നിവ എം.ജി. യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക്‌ വിധേയമാണ്‌. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനും വിശദവിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ. www.cpas.ac.in