തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് പ്രവേശനപ്പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ തങ്ങളുടെ പ്രൊഫൈൽ പരിശോധിക്കാം. അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ സെപ്‌റ്റംബർ എട്ടിന് വൈകീട്ട് അഞ്ചിനു മുമ്പ് അപ്‌ലോഡ് ചെയ്യണം. ഹെൽപ്പ് ലൈൻ നമ്പർ: 0471-2525300.