കണ്ണൂർ: കണ്ണൂർ ഗവ. നഴ്‌സിങ് സ്കൂളിൽ ഈവർഷത്തെ ജനറൽ നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.dhskerala.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, അപേക്ഷാഫീസ് 02108080088 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച ചലാൻ എന്നിവ സഹിതം സെപ്റ്റംബർ 14-ന് വൈകുന്നേരം അഞ്ചിനകം നൽകണം.