തിരുവനന്തപുരം: ബാർട്ടൻഹിൽ ഗവ. എൻജിനീയറിങ് കോളേജിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനീയറിങ് എം.ടെക്. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതു ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്. ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 7736136161. ഒക്ടോബർ 7-നകം അപേക്ഷിക്കണം.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ഡെന്റൽ കൗൺസിൽ, ആജീവനാന്ത നേട്ട പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് 60 വയസ്സിനു മുകളിലുള്ളതും ദന്താരോഗ്യ മേഖലയിലും ശാസ്ത്ര, വിദ്യാഭ്യാസ മേഖലകളിലും സാമൂഹിക, സാംസ്കാരിക മേഖലകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള, കേരള ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള ദന്ത ഡോക്ടർമാരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. നേരിട്ടും സംഘടനകൾ, വ്യക്തികൾ എന്നിവർ നാമനിർദ്ദേശം ചെയ്തും അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

അക്കൗണ്ടിങ് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം: കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൽഷ്യൽ അക്കൗണ്ടിങ്‌ വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9072592417, 9072592412.