തിരുവനന്തപുരം: കൊച്ചിൻ ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലാർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ്, കൂടൽമാണിക്യം ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലാർക്ക് എന്നീ തസ്തികകൾക്കുള്ള പൊതുപരീക്ഷ ഡിസംബർ അഞ്ചിന് നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷാസമയം.

ഒ.എം.ആർ. മാതൃകയിലുള്ള പരീക്ഷ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലെ വിവിധ സ്കൂളുകളിലാണ് നടത്തുന്നത്. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കണം. ഭിന്നശേഷിക്കാർക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ നവംബർ 27-നകം ഇ-മെയിൽ മുഖേന അറിയിക്കണം. kdrbtvm@gmail.com