തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് എൻജിനീയറിങ് ആർക്കിടെക്ചർ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളും സർക്കാർ ഫാർമസി കോളേജുകളിലെ ബി.ഫാം. കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളും നികത്തുന്നതിനായുള്ള ഓൺലൈൻ മോപ് അപ് അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 23ന് വൈകുന്നേരം നാലുവരെ വിദ്യാർഥികൾ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.

അലോട്ട്‌മെന്റ് ലഭിക്കുന്നവർ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയതും പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക് ഒടുക്കേണ്ടതുമായ ഫീസ്/ബാക്കി തുക 25 മുതൽ 27 വരെ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തരമോ ഓൺലൈൻ പേയ്‌മെന്റ് മുഖേനയോ ഒടുക്കിയ ശേഷം 27ന് വൈകുന്നേരം മൂന്നിന് മുമ്പായി അതത് കോളേജുകളിൽ പ്രവേശനം നേടണം.

നിശ്ചിത സമയത്തിനുള്ളിൽ ഫീസ്/അധിക തുക (ബാധകമെങ്കിൽ) ഒടുക്കി കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്‌മെന്റ് റദ്ദാകും. അലോട്ട്‌മെന്റ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഹെൽപ്പ്‌ലൈൻ നമ്പർ: 0471 -2525300.