തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര എൽഎൽ.ബി. കോഴ്സിന്‌ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള ഓൺലൈൻ അലോട്ട്‌മെന്റ്‌ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിക്കുന്നവർ 27ന്‌ ഉച്ചയ്ക്ക്‌ രണ്ടിനകം അവർക്ക്‌ അലോട്ട‌്മെന്റ്‌ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിനായി നേരിട്ട്‌ ഹാജരാകണം. ഹെൽപ്പ്‌ലൈൻ നമ്പർ: 0471-2525300.