കണ്ണൂർ: ക്ഷേത്രകലാ അക്കാദമി ആരംഭിക്കുന്ന മോഹിനിയാട്ടം, ശാസ്ത്രീയസംഗീതം കോഴ്സുകളിലേക്ക് എട്ടിനും 18-നും ഇടയിൽ പ്രായമുള്ളവരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. www.kshethrakalaacademy.org/ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ ഡിസംബർ 10-നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി.ഒ., കണ്ണൂർ - 670303 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0497 2986030, 9847913669.

ക്ഷേത്രകലാ അക്കാദമിയുടെ നേതൃത്വത്തിൽ സാംസ്കാരികസ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സൗജന്യ ക്ഷേത്രകലാ ഡെമോൺസ്ട്രഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു. താത്‌പര്യമുള്ള സ്ഥാപനമേധാവികൾ www.kshethrakalaacademy.org ൽനിന്ന്‌ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ ഡിസംബർ 20-നകം അയക്കണം. ഫോൺ: 04972986030, 9847913669.