കണ്ണൂർ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിലവസര പഠനവും പരിശീലനവും ഓൺലൈൻ/ഹൈബ്രിഡ് മാതൃകയിലാക്കി കെൽട്രോൺ. ലോക്‌ഡൗൺ, ക്വാറന്റീൻ സമയങ്ങൾ ഫലപ്രദമായി ഉപയോഗിച്ച്, ദിവസങ്ങൾ നഷ്ടപ്പെടാതെ കോഴ്സുകൾ പൂർത്തിയാക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനം. കേരളത്തിലെ വിവിധ ജില്ലകളിലെ കെൽട്രോൺ നോളജ് സെന്ററുകളിലെ മികച്ച പരിശീലകരെയാണ് ഓൺലൈൻ/ഹൈബ്രിഡ് ക്ലാസുകൾക്കായി നിയോഗിച്ചിട്ടുള്ളത്. വിദ്യാർഥികൾക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാം. ഓരോ കോഴ്സിലും കുട്ടികളുടെ പരമാവധി എണ്ണം 25 ആയിരിക്കും. നേരിട്ട് പരിശീലനം നൽകേണ്ട വിഷയങ്ങളിൽ വിദ്യാർഥികൾക്ക് അവരവരുടെ വീടിന്‌ സമീപമുള്ള കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവസരമൊരുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188665545. വെബ്സൈറ്റ്: ksg.keltron.in