തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല എം.ബി.എ. ഒന്നാം സെമസ്റ്റര്‍ റെഗുലര്‍ (2020 സ്‌കീം), എം.ബി.എ. ടി 5 (റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷകള്‍ക്കു ഹാജരാകുന്ന വിദ്യാർഥികള്‍ക്ക് പരീക്ഷാകേന്ദ്ര മാറ്റത്തിന് വ്യാഴാഴ്ച വരെ അപേക്ഷിക്കാം. പഠിക്കുന്ന കോളേജിലല്ലാതെ മറ്റ് കോളേജുകളില്‍ പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ സൗകര്യം.

പഠിക്കുന്ന കോളേജില്‍ത്തന്നെ പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പരീക്ഷാകേന്ദ്രമാറ്റത്തിന് അപേക്ഷിക്കേണ്ടതില്ല. പരീക്ഷാകേന്ദ്ര മാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ cetnrechange@ktu.edu.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കാം.

എം.സി.എ. രജിസ്‌ട്രേഷന്‍

: രണ്ടുവര്‍ഷ എം.സി.എ. വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ കോഴ്‌സ് പരീക്ഷയ്ക്ക് മാര്‍ച്ച് 27 വരെ രജിസ്‌ട്രേഷന്‍ അനുവദിക്കും.