2020 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്. പരീക്ഷകൾ കോവിഡ് വ്യാപനം മൂലം എഴുതാൻ സാധിക്കാതിരുന്ന വിദ്യാർഥികൾ 30-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. റീഅപ്പിയറൻസ്/സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കൊപ്പം പരീക്ഷയ്ക്ക് ഹാജരാകണം. പ്രത്യേക രജിസ്‌ട്രേഷൻ കൂടാതെ നേരത്തെ നടന്ന നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ ഹാൾടിക്കറ്റ് ഉപയോഗിച്ച് പരീക്ഷയെഴുതാം. വിശദവിവരത്തിന് കോളേജ് ഓഫീസുമായി ബന്ധപ്പെടണം.

ബി.എസ് സി. സൈബർ ഫോറൻസിക് (2013-2016 അഡ്മിഷൻ) വിദ്യാർഥികൾക്ക് ഏപ്രിൽ 13 മുതൽ നടക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് ഹാജരാകാവുന്നതാണ്.