വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാംവർഷ അഫ്‌സൽ ഉൽ-ഉലമ പ്രിലിമിനറി, രണ്ടും മൂന്നും വർഷ ബിരുദവിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ മാർച്ച് 27-ന്‌ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ കണ്ണൂർ എസ്.എൻ.കോളേജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സെറ്റിൽ.

അപേക്ഷാത്തീയതി നീട്ടി

ഐ.ടി. പഠനവകുപ്പിലെ പ്രൊഫസർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ ഒൻപതുവരെ നീട്ടി. അപേക്ഷകളുടെ പ്രിൻറൗട്ടും (ഹാർഡ് കോപ്പി) മറ്റ് അനുബന്ധ രേഖകളും ഏപ്രിൽ 17 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സ്പോർട്സ് മത്സരങ്ങൾ

സർവകലാശാല സ്പോർട്സ് മത്സരങ്ങൾ എം.എം. നോളജ് ആർട്സ് ആൻഡ് സയൻസ് കോളേജ് കാരക്കുണ്ടിൽ മാർച്ച് 27-ന് ചെസ് മത്സരങ്ങളോടെ തുടങ്ങും. 28-ന് ആർച്ചറി (പുരുഷ, വനിത) മത്സരങ്ങൾ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ ഗവ. കോളേജിൽ നടക്കും. ഫുട്ബോൾ (പുരുഷ), ക്രിക്കറ്റ് (പുരുഷ) മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകൾ അവരുടെ പങ്കാളിത്തം dpe@kannuruniv.ac.in എന്ന ഇ മെയിൽ വിലാസത്തിൽ മാർച്ച് 31-ന് മുമ്പ് അറിയിക്കണം. മത്സരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kannuruniversitydpe.com

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. (റഗുലർ/സപ്ലിമെന്ററി) നവംബർ-2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ ഏപ്രിൽ അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.