തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്ഥിതിചെയ്യുന്ന പള്ളിക്കൽ, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകൾ കോവിഡ് വ്യാപന കാറ്റഗറി ബി-യിൽ ഉൾപ്പെടുന്നതിനാൽ 50 ശതമാനം ജീവനക്കാർ ജോലിക്കു ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു. മറ്റു ജീവനക്കാർ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലികൾ നിർവഹിക്കും. ശനിയാഴ്ചകളിൽ ഓഫീസ് അവധിയാണ്. ശനി, ഞായർ ദിവസങ്ങളിൽ പ്രഖ്യാപിച്ച പരീക്ഷകൾ നടക്കും.