സർവകലാശാലയിൽ എംബി.എ. പ്രവേശനനടപടി തുടങ്ങി. അപേക്ഷകൾ ഓൺലൈനായി ജൂലായ് 26 വരെ സമർപ്പിക്കാം. ബിരുദം 50 ശതമാനം മാർക്കോടെ വിജയിക്കണം. അവസാനവർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് കെ മാറ്റ്, കാറ്റ്, സി മാറ്റ് എന്നിവയിൽ ഏതെങ്കിലും പരീക്ഷയുടെ മാർക്ക് മാനദണ്ഡമാണ്. സർവകലാശാലയുടെ പാലയാട്, മാങ്ങാട്ടുപറമ്പ്, പറശ്ശിനിക്കടവ്, നീലേശ്വരം കേന്ദ്രങ്ങളിലാണ് കോഴ്സുള്ളത്. വിവരങ്ങൾക്ക്: www.kannuruniversity.ac.in