ചാത്തമംഗലം: വെള്ളനൂർ സാവിത്രി ദേവി സാബു മെമ്മോറിയൽ വിമൻസ് കോളേജിൽ പുതുതായി അനുവദിച്ച എം.എസ്‌സി.ഹോം സയൻസ് (ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിക്സ്) കോഴ്‌സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പി.ജി. സെൻട്രലൈസ്‌ഡ് അഡ്‌മിഷൻ പ്രോസസ് വഴി പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ക്യാപ് ഐ.ഡി. ഇല്ലാത്തവർ ഉടൻ ക്യാപ് ഐ.ഡി. എടുക്കേണ്ടതാണ്. ക്യാപ് ഐ.ഡി. എടുക്കാനുള്ള ലിങ്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്. യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള ബി.എസ്‌സി. ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസ്, ഡയറ്ററ്റിക്സ്, ക്ലിനിക്കൽ ന്യൂട്രീഷ്യൻ, ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ, ഫുഡ് സയൻസ് വിത്ത് ക്വാളിറ്റി കൺട്രോൾ, ഫുഡ് സർവീസ് മാനേജ്‌മെന്റ് ആൻഡ് ഡയറ്ററ്റിക്സ്, മറ്റു ന്യൂട്രീഷൻ അനുബന്ധ ഡിഗ്രി കോഴ്‌സുകൾ. ഫോൺ: 9446302103, 9645401893.