എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള നാലാംഘട്ട കൗൺസിലിങ് 29 മുതൽ 31 വരെ നടക്കും. റാങ്ക് 201 മുതൽ ഉള്ളവരാണ് ഈ ഘട്ടത്തിൽ കൗൺസിലിങ്ങിനായി ഹാജരാകേണ്ടത്. ആദ്യ മൂന്നുഘട്ട കൗൺസിലിങ്ങുകളിൽ കോളേജിൽ ഹാജരാകാത്തവർക്ക് വീണ്ടും അവസരം നൽകുന്നതല്ല. വിശദവിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ബിരുദാനന്തര ബിരുദ പ്രവേശനം
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ജനുവരി 4 മുതൽ 7 വരെയാണ് കോളേജ് പ്രവേശനം. വിശദവിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ.