തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക്. റഗുലർ സീറ്റുകളിലേക്ക് സ്പോട്ട് പ്രവേശനം നടത്തുന്നു. കീം 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഇതുവരെ കോളേജുകളിൽ പ്രവേശനം ലഭിക്കാത്തവരും അസൽ രേഖകൾ സഹിതം 29-ന് 11 മണിക്കുമുമ്പ് കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക് www.cuiet.info, ഫോൺ : 8547105479, 9995999208.