തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയുടെ എം.ടെക്., എം.എസ്‌സി., പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം.

എം.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് കണക്ടഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻനീയറിങ്‌ എന്നീ സ്പെഷ്യലൈസേഷൻ കോഴ്‌സുകളാണുള്ളത്. ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ എം.ടെക്. വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ്‌വെയർ, സിഗ്നൽ പ്രോസസിങ്‌ ആൻഡ് ഓട്ടോമേഷൻ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യാം.

കംപ്യൂട്ടർ സയൻസിലും എക്കോളജിയിലുമാണ് എം.എസ്‌സി. പ്രോഗ്രാമുകൾ ഉള്ളത്. മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, ജിയോ സ്പെഷ്യൽ അനലിറ്റിക്സ് എന്നിവയാണ് എം.എസ്‌സി. കംപ്യൂട്ടർ സയൻസിലുള്ള സ്പെഷ്യലൈസേഷൻ കോഴ്‌സുകൾ. എം.എസ്‌സി. എക്കോളജി പ്രോഗ്രാമിൽ എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സിൽ സ്പെഷ്യലൈസ് ചെയ്യാം.

ഇ ഗവെർണൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക് : https://duk.ac.in/admissions2021.