കാഞ്ഞങ്ങാട്: സംസ്ഥാന സഹകരണ യൂണിയൻ നെയ്യാർ ഡാം ‘കിമ്ക’യിൽ നടത്തുന്ന എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്കുള്ള ഓൺലൈൻ ഇന്റർവ്യൂ 27-ന് രാവിലെ 10 മുതൽ 12.30 വരെ കാഞ്ഞങ്ങാട് സഹകരണ കോളേജിലൂടെ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാർക്കും മാറ്റ്, കാറ്റ്, സീമാറ്റ് യോഗ്യതയുമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ മക്കൾക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. ഡിഗ്രി അവസാനവർഷ ഫലം പ്രതീക്ഷിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി പങ്കെടുക്കാം. പങ്കെടുക്കാനുള്ള ലിങ്ക് httsp://meet.google.com/syd-chju-zci?hs=224. ഫോൺ: 8547618290, 9446835303.