2021-22 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് സ്കൗട്ട്‌സ്, ഗൈഡ്‌സ്, റോവര്‍, റേഞ്ചര്‍ എന്നിവയില്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ രാജ്യപുരസ്കാര്‍ സര്‍ട്ടിഫിക്കറ്റ്, നന്മ മുദ്ര സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിച്ചവര്‍ക്ക് 15 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കും. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് ഈ വെയ്റ്റേജ് രേഖപ്പെടുത്താം. നേരത്തേ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ എഡിറ്റ് ഒാപ്ഷന്‍ ഉപയോഗിച്ച് ഒാഗസ്റ്റ് 31-നുള്ളില്‍ വെയ്റ്റേജ് രേഖപ്പെടുത്തണം. അപേക്ഷയുടെ പുതിയ പ്രിന്റൗട്ട് എടുത്തുവെക്കണം. ബിരുദപ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒാഗസ്റ്റ് 31 ആണ്.