തിരുവനന്തപുരം: വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ചതും എൻജിനീയറിങ്‌, ആർക്കിടെക്ചർ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കാൻ പരിഗണിക്കുന്നതുമായ മാർക്ക് വിവരങ്ങൾ വിദ്യാർഥികൾക്ക് പരിശോധിക്കാൻ അവസരം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് വിവരങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. 27-ന് അഞ്ചുവരെ ഈ വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്.