തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ അഞ്ച്, ആറ് സെമസ്റ്ററിൽ (റിവിഷൻ 2015) 27-നു നടത്താനിരുന്ന എല്ലാ പരീക്ഷകളും ഒക്‌ടോബർ ഏഴിലേക്കു മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. സമയക്രമത്തിൽ മാറ്റമില്ല.

27-നു നടത്താനിരുന്ന ഫുഡ് ക്രാഫ്റ്റ് കോഴ്‌സ് പരീക്ഷകൾ 30-ലേക്കും മാറ്റി.

കലിക്കറ്റ് സർവകലാശാല

കലിക്കറ്റ് സർവകലാശാല 27-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.