2021-22 അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാംഘട്ട അലോട്ട്മെന്‍റ് http://www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും നാലാം അലോട്ട്മെന്‍റിൽ ആദ്യമായി (ഫസ്റ്റ് ടൈം) അലോട്ട്മെന്‍റ് ലഭിച്ചവർ 2021 സെപ്റ്റംബർ 26-നകം എസ്.ബി.െഎ. ഇ-പേ വഴി അഡ്മിഷന്‍ ഫീസ് അടയ്ക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസടച്ചാല്‍ പരിഗണിക്കില്ല. ഫീസടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽനിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830 രൂപയും എസ്.സി., എസ്.ടി. വിഭാഗത്തിന് 770 രൂപയുമാണ്. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസടയ്ക്കേണ്ടതില്ല. അഡ്മിഷൻ ഫീസ് ഇ-പേ വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കും.

കോളേജ് പ്രവേശനം

ഒന്ന്, രണ്ട്, മൂന്ന്, നാല് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ സയൻസ്, ബി.സി.എ. എന്നീ വിഷയങ്ങൾക്ക് 2021 സെപ്റ്റംബര്‍ 28-നും കൊമേഴ്‌സ് വിഷയങ്ങൾക്ക് 2021 സെപ്റ്റംബര്‍ 29, 30 തീയതികളിലും ഭാഷാവിഷയങ്ങൾക്ക് (ബി.എ.) 2021 ഒക്ടോബർ ഒന്നിനും ഭാഷാ ഇതര ബി.എ., ബി.എസ്.ഡബ്യു. വിഷയങ്ങൾക്ക് 2021 ഒക്ടോബർ ഒന്ന്, നാല് തീയതികളിലും അലോട്ട്മെന്‍റ് ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരാകണം. ഷെഡ്യൂൾ വെബ്‌സൈറ്റിലുണ്ട്. പ്രവേശനത്തിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ നാലാം അലോട്ട്മെന്‍റിന് ശേഷം മാത്രം (സെപ്റ്റംബർ 25 മുതൽ) വെബ്‌സൈറ്റിൽനിന്ന്‌ ലഭ്യമാകും.

താത്കാലിക പ്രവേശനം

ഹയർ ഓപ്ഷൻ നിലനിർത്തുന്നവർ ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ താത്കാലിക പ്രവേശനം നേടണം. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ ഹാജരാക്കണം. അടുത്ത അലോട്ട്മെന്‍റുകളിൽ ഈ വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽനിന്ന്‌ സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർഥികളും മുഴുവൻ ഫീസ് അടച്ച് അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ അലോട്ട്മെന്‍റ് മെമ്മോ പ്രകാരമുള്ള തീയതികളിൽ സ്ഥിരം പ്രവശനം നേടണം.

അഞ്ചാം അലോട്ട്മെന്‍റ് : ഒക്ടോബർ 20. ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ഹെൽപ്പ് ലൈൻ നമ്പറുകൾ: 0497-2715261, 7356948230. e-mail id: ugsws@kannuruniv.ac.in

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

ഡെപ്യൂട്ടേഷന്‍/ കരാർ അടിസ്ഥാനത്തില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ വെബ് സൈറ്റില്‍ (www.kannuruniversity.ac.in) ഒക്ടോബർ ഒന്നിന് വൈകീട്ട് അഞ്ചിന് മുൻപ് അപേക്ഷ ലഭിക്കണം.

എം.എ. മ്യൂസിക് പ്രോഗ്രാം: എസ്.സി., എസ്.ടി. വിഭാഗത്തിന് സീറ്റ് ഒഴിവുകൾ

മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം.എ. മ്യൂസിക് പ്രോഗ്രാമിന് എസ്.സി. വിഭാഗത്തിന് രണ്ടും എസ്.ടി. വിഭാഗത്തിന് ഒന്നും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി 28-ന് രാവിലെ 10-ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ഫോൺ: 9895232334, 0497-2806404

എം.എസ്‌സി. സീറ്റ് ഒഴിവുകൾ

പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ എം.എസ്‌സി. നാനോസയൻസ് ആൻഡ് നാനോടെക്നോളജി പ്രോഗ്രാമിന് എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്. അപേക്ഷകർക്ക് യോഗ്യതാ സർട്ടിഫക്കറ്റുകളുമായി 28-ന് രാവിലെ 10-ന് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ മുൻപാകെ ഹാജരാകണം.ഫോൺ: 0497 -2806402, 9847421467.

വിദൂരവിദ്യാഭ്യാസം പരീക്ഷ

രണ്ടാം വർഷ വിദൂരവിദ്യാഭ്യാസം ബിരുദ (ഏപ്രിൽ 2021) പരീക്ഷകൾ ഒക്ടോബർ 12-ന് തുടങ്ങും.