തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഏകജാലക ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

10,126 പേർ അലോട്ട്‌മെന്റിലുൾപ്പെട്ടു. അലോട്ട്മെന്റ് ലഭിച്ചവർ 30-ന് വൈകീട്ട് മൂന്നിനു മുമ്പായി സ്ഥിരം പ്രവേശനം നേടണം. രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം താത്‌കാലിക പ്രവേശനം നേടിയവരും എന്നാൽ മൂന്നാം അലോട്ട്മെന്റിൽ മാറ്റമൊന്നുമില്ലാത്തവർ നിർബന്ധമായും സ്ഥിരം പ്രവേശനം നേടണം. ഹയർ ഓപ്ഷൻ നിലനിർത്തി സ്ഥിരം പ്രവേശനമെടുക്കാനുള്ള അവസരമുണ്ട്. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദുചെയ്യണം. സ്‌പെഷ്യൽ ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ പട്ടിക കോളേജുകളിലേക്ക് അയക്കും.