തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് എൻജിനീയറിങ് / ആർക്കിടെക്ചർ / ഫാർമസി കോഴ്‌സുകളിലെ രണ്ടാംഘട്ട മോപ്പ് അപ്പ് അലോട്ട്‌മെന്റ് നവംബർ 24 ന് വൈകുന്നേരം ആരംഭിക്കും. ഒന്നാംഘട്ട മോപ്പ് അപ്പ് അലോട്ടുമെന്റിനു വേണ്ടിയുള്ള ഓൺലൈൻ ഓപ്ഷനുകൾ പരിഗണിച്ചാണ് രണ്ടാംഘട്ട മോപ്പ് അപ്പ് അലോട്ടുമെന്റ് നടത്തുന്നത്. രണ്ടാംഘട്ട മോപ്പ് അപ്പ് അലോട്ടുമെന്റിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ 24 ന് വൈകുന്നേരം മുതൽ 26 വരെ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. നിശ്ചിത സമയത്തിനുള്ളിൽ ഓപ്‌ഷൻ കൺഫർമേഷൻ നടത്താത്ത വിദ്യാർഥികളെ രണ്ടാംഘട്ട മോപ്പ് അപ്പ് അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. വിശദമായ വിജ്ഞാപനത്തിനായി www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പർ: 0471 - 2525300.