തിരുവനന്തപുരം: കേരള സർവകലാശാലയുടെ പരീക്ഷകൾ ജൂൺ 28, 29 തീയതികളിൽ ആരംഭിക്കും. കോവിഡ് സാഹചര്യത്തിൽ വിദ്യാർഥികൾക്ക് വീടിനടുത്തുളള കോളേജുകളിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കി സർവകലാശാലാപരിധിക്ക് പുറത്തുള്ള കോളേജുകളും സെന്റുറുകളാക്കിയിട്ടുണ്ട്. ബി.എസ്‌സി., ബി.കോം. പരീക്ഷകൾ രാവിലെ 9.30 മുതൽ 12.30 വരെയും ബി.എ. പരീക്ഷകൾ രണ്ടുമുതൽ അഞ്ചുവരെയുമാകും നടത്തുക.

സർവകലാശാലയ്ക്ക് പുറത്ത് 11 കേന്ദ്രങ്ങളിലാണ് പരീക്ഷ. 435-ഓളം വിദ്യാർഥികൾ ഇതിനായി ഓപ്ഷൻ നൽകിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരീക്ഷ നടത്താൻ 500 വിദ്യാർഥികളിൽ കുറവ് കുട്ടികൾ പരീക്ഷയെഴുതുന്ന കേന്ദ്രങ്ങൾക്ക് 5000 രൂപയും 500-നുമുകളിൽ 10000 രൂപയും സഹായധനം അനുവദിച്ചു.