മൂന്നാം സെമസ്റ്റർ ബി.ടെക്. (2015 സ്‌കീം), ബി.ആർക്ക്, ബി.എച്ച്.എം.സി.ടി. സപ്ലിമെന്ററി പരീക്ഷകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 26 വരെയാണ് വിദ്യാർത്ഥികൾക്ക് അവരുടെ ലോഗിൻ വഴി രജിസ്റ്റർ ചെയ്യാനുള്ള സമയം.

പരീക്ഷാഫലം

കോട്ടയം, തൃശ്ശൂർ ക്ലസ്റ്ററുകൾ നടത്തിയ എം.ടെക്. ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും കോട്ടയം ക്ലസ്റ്റർ നടത്തിയ എം.ടെക്. രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, എറണാകുളം 1 ക്ലസ്റ്റർ നടത്തിയ എം.ടെക്. ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, തിരുവനന്തപുരം ക്ലസ്റ്റർ നടത്തിയ എം.ടെക്. (പാർട്ട് ടൈം) ഒന്നാം പരീക്ഷയുടെയും എം.ടെക്. (പാർട്ട് ടൈം) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു.

വിശദമായ ഫലങ്ങൾ, യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിന്റെയും കോളേജ് ലോഗിന്റെയും ’ഫലങ്ങൾ’ എന്ന ടാബിന് കീഴിൽ ലഭിക്കും.