തിരുവനന്തപുരം: കോഴ്‌സുകൾ പൂർത്തീകരിക്കുകയും, പൂർണമായോ ഭാഗികമായോ പരീക്ഷ എഴുതുവാൻ കഴിയാത്തവരുമായ എല്ലാ പൂർവ വിദ്യാർഥികൾക്കും ഓൺലൈനിലും പരീക്ഷ എഴുതുവാനുള്ള അവസരം കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ഒരുക്കുന്നു. ഫെബ്രുവരി ആദ്യവാരം നടത്തുന്ന പരീക്ഷയ്‌ക്കായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി പത്താണ്. കൂടുതൽ വിവരങ്ങൾ റൂട്രോണിക്‌സ് അംഗീകൃത പഠനകേന്ദ്രങ്ങളിലും, www.rutronixonline.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.