ചീമേനി: പള്ളിപ്പാറയിലെ ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, ബി.കോം. വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം. കോ-ഓപ്പറേഷൻ കോഴ്‌സുകളിൽ കോളേജ് നേരിട്ട് അഡ്മിഷൻ നടത്തുന്ന സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org ലൂടെ 31 വരെ അപേക്ഷിക്കാം. ഫോൺ: 04672257541, 8547005052, 9447627191.